Monday, September 5, 2011

#IISc-6 Dogs go to the market....

വൈകിട്ട് ആറു മണിക്ക് നിക്രിയുടെ മെസ്സേജ്.. "ഷര്‍ട്ട്‌ വാങ്ങുന്നേല്‍ വേഗം വാ.. സ്റ്റുഡന്റ്സ് കൌണ്സിലിന്റെ  അവിടെ  വന്നാല്‍ മതി... "

അങ്ങനെ ഞാനും സന്തോഷ്‌ അഞ്ഞൂറാനും, ജോണിയും നിക്രിയും കൂടെ കൌണ്‍സില്‍ ഓഫീസിലേക്ക് യാത്ര പുറപ്പെട്ടു .. അവന്മാര്‍ തേച്ചു.. ഓഫീസ് ഇല്ല.. 
തിരിച്ചു പോകാം എന്ന് തീരുമാനിച്ചു.. 

ഞാന്‍: "നിക്രി ... പോയി സൈക്കിള്‍ എട്.. "

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ നിക്രി തിരിച്ചെത്തി... സ്വതസിദ്ധമായ ശൈലിയില്‍ (കൊഞ്ചല്‍)..

"അതേയ്.. അഞ്ഞൂറാനേ.. ഒരു പറ്റു പറ്റി.. "

അഞ്ഞൂ: "എന്തെടെയ്? പിന്നേം താക്കോല്‍ മാറിയോ?? "

"ഏയ്‌.. അതല്ല.. ഈ താക്കൊലുണ്ടല്ലോ.. അത് രണ്ടായി പൊട്ടി... "

അഞ്ഞൂ: "ങേ.?? അതെങ്ങിനെ? മെനക്കേടാക്കുമല്ലോ.."

ഞാന്‍: "അഞ്ഞൂറാനേ ഒരു ഐഡിയ... നിന്റെ സൈക്കിള്‍ കൊട്.. അവന്‍ പോയി എടുത്തോണ്ട് വരട്ടെ.. നമുക്ക് വെയിറ്റ് ചെയ്യാം..."

അഞ്ഞൂ : "വട്ടായോ? "

ഞാ: "അതല്ല... ദേ.. പ്രസിഡന്റ്‌ വരുന്നു... നമുക്ക് വെയിറ്റ് ചെയ്യാം.." 

അഞ്ഞൂ : "എന്നാല്‍  നിക്രീ  .. നീ  പോയി  താക്കോല്‍  എടുത്തോണ്ട്  വാ .. ഞങ്ങള്‍  ഇത്  സൂക്ഷിച്ചു  നില്‍ക്കാം .. "

നിക്രി: "ശെരി .... എന്നാല്‍.."

ഒരു അര  മണിക്കൂര്‍  കഴിഞ്ഞു  നിക്രീടെ  ഫോണ്‍ .. 
"അതേയ് .. ഇതിനു  വേറെ  താക്കോല്‍ ഇല്ലെന്നാ  തോന്നുന്നേ .. നിങ്ങള്‍  അതൊന്നു  എടുത്തോണ്ട് വരാവോ ..."

അഞ്ഞൂ: "ഇത് മറ്റേ  ലതെടുത്തു  ലവിടെ  വെച്ചെന്ന്  പറഞ്ഞ  പോലെ  ആയി ... നീയും  നിന്റെ  ഒരു പ്രസിഡന്റും .."

ഞാന്‍ : "പ്രാകരുത്  അഞ്ഞൂറാനേ .. നമുക്കൊരു  കാര്യം  ചെയ്യാം .. നീ സൈക്ലിന്റെ  ഇടതു  ഭാഗത്ത്‌  നിന്ന്  ഹാന്‍ഡില്‍   പിടിക്ക് ... ഞാന്‍ ഇടതു ഭാഗത്ത്‌ നിന്ന് ബാക്ക്  വീല്‍  പൊക്കാം .. അങ്ങനാണേല്‍  ഉരുട്ടി  കൊണ്ട്  പോകാം .. ... "

അഞ്ഞൂ: "എടുത്തു  തളരുമ്പോ  പറഞ്ഞാല്‍  മതി .. "

ഞാന്‍: "ഓക്കെ..താങ്ക്‌ യൂ അഞ്ഞൂറാനേ.."

അഞ്ഞൂ: "ആയിക്കോട്ടെ .. തളരുമ്പോ നമുക്ക്  വലതു  ഭാഗത്തേക്ക്  പോകാം.. അപ്പൊ  നിനക്ക്  കൈ  മാറ്റിപ്പിടിക്കാമല്ലോ .. "

ഞാന്‍: "അഞ്ഞൂറാനേ.."

അങ്ങനെ  ഉരുട്ടി ഉരുട്ടി പകുതി  ദൂരം  എത്തിയപ്പോള്‍  നിക്രീടെ അടുത്ത  വിളി...

അഞ്ഞൂ: "ഇവനെക്കൊണ്ടു തോറ്റല്ലോ ... എന്താടെ  കാര്യം?"

നിക്രി: "അതേയ്.. പിന്നെ .. താക്കോല്‍ കിട്ടി  കേട്ടോ ... നാലെണ്ണം  ഉണ്ടായിരുന്നു ..."

അഞ്ഞൂ: "അതായിരിക്കും  തപ്പി  എടുക്കാന്‍  ഇത്രേം  ലേറ്റ്  ആയെ ..."

ഞാ : "അഞ്ഞൂറാനേ .. ചൂടാകല്ലേ .. ചെറുക്കന്‍  ചിലപ്പോ  കരഞ്ഞോണ്ട്  അവിടിരുന്നു  കളയും .. എനിക്കിനിയും  ഇത് തൂക്കാന്‍  വയ്യ ... "

അഞ്ഞൂ : "ഷര്‍ട്ടും  കിട്ടീല .... സ്വന്തം സൈക്കിള്‍ വല്ലോനും  കൊണ്ട് പോയി.. വല്ലോന്റേം  സൈക്ലും തൂക്കി  വെറുതേ  നടക്കേണ്ടീം  വന്നു ... ഇതൊരു  മാതിരി  പട്ടി  ചന്തക്കു  പോയ  പോലെ ആയി..."

ഞാന്‍: "കറക്റ്റ് .."

അഞ്ഞൂ: "പട്ടികള്‍  ചന്തക്കു പോയ പോലെ... "

ഞാ: "അഞ്ഞൂരാനേ..!!!"


Saturday, September 3, 2011

#IISc - 5 .. ഒരു സെല്‍ഫ് ഗോളിന്റെ കഥ..

വീണ്ടും അരങ്ങു ചായകുടി കേന്ദ്രം.. 

ശുഭജിത്തിന്റെ(അലക്സ്‌) എന്തോ ചോദ്യത്തിനു അഷ്കിയുടെ മറുപടി... : "നമ്മള്‍ പണ്ടേ അങ്ങനാണല്ലോ..."

അല : "നമ്മളോ??"

ഞാന്‍: "ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍  അങ്ങനെയാണ് ... എല്ലാം.. നമ്മള്‍, നോം .. എന്നൊക്കെയേ പറയൂ.. ഞാങ്ങളൊക്കെ രാജ കുടുംബത്തില്‍ പെട്ടവര്‍ അല്ലെ.. "

അഷ്കി: " ഞാന്‍ അങ്ങനെ അല്ല .. എന്റേല്‍ രാജ രക്തം  ഇല്ല .. " 

അല : " അപ്പൊ  ബോണ്ടേട്ടാ.. ചേട്ടന്റെ  കുടുംബത്തില്‍  എവിടെയാണ്  രാജ രക്തം വന്നത് ... ??? "

ഞാന്‍: "എടേ .. ഞാന്‍  ഉദ്ദേശിച്ചത് ... നമ്മള്‍  തിരുവിതാംകൂര്‍  കാരാണല്ലോ .. "

ആഷ് : "ഞാന്‍ അങ്ങനല്ല .. ചിലപ്പോ  നീ  അങ്ങനായിരിക്കും ..."

ഞാന്‍: "അളിയാ .. ഞാന്‍.. നീ .. എടേ കാലു  വാരാതെടെ  ചെറ്റേ .. "

ആഷ്: "സ്വന്തം പോസ്റ്റില്‍ ഗോള്‍ കേറുമ്പോ ഫീല്‍ ആകുന്നുണ്ടല്ലേ???"

ഞാന്‍: "ഒരു പുതിയ ഗോളിയെ വെക്കണം.. "
ആത്മഗതം.. "ഇനി നിന്നാല്‍ ശേരിയാകൂല.. "

"മണി അഞ്ചര ആയാ.. എനിക്ക് അത്യാവശ്യമായി ഒരിടത്ത് പോണം.."

അല: "പള്ളി കക്കൂസിലെക്കായിരിക്കും.. "

#IISc 4 - ഒരു റ്റി റ്റി കഥ...

ഒരു വൈകുന്നേരം മെസ്സില്‍ ചായ കുടിക്കും നേരം..  

ഞാന്‍: "എടേ ജോണി .. അറിഞ്ഞാ.. തമ്പി കുറെ പെണ്‍പിള്ളേര്‍ക്ക് റ്റി റ്റി പഠിപ്പിച്ചു കൊടുക്കാന്‍ പോകുന്നെന്നു... " 

ഉടനെ അപ്പുറത്ത് നിന്ന്  ഇപ്രേം ചോദിച്ചു... "ങേ? അപ്പൊ ഇന്ന് എന്റെ കൂടെ കളിക്കാന്‍ വരില്ലേ?? "

ജോ: "ങേ? ഞാന്‍ ഒരു മാസമായി  ചോദിക്കുന്നു  എനിക്കൊന്നു  പഠിപ്പിച്ചു തരാന്‍ ... അപ്പൊ നീന്താന്‍  പോണം .. കളിയറിയാത്തവരുടെ  കൂടെ കളിക്കില്ല അത്രേ .. എന്തൊക്കെ  ഡയലോഗ് ആയിരുന്നു ... ഇങ്ങേരു പണ്ടേ  ഇങ്ങനാ..."

ഞാ: "ഇപ്രേം ഇനി  നോക്കണ്ട .. അവന്‍  മറ്റേ  മിന്നിയും , സെന്നും  ആയി  കളിക്കാന്‍ പോകുന്ന  കണ്ടു ... മറ്റേ വരുണും  കൂടെ ഉണ്ട് .... രാത്രി  കഴിക്കാന്‍  നോക്കിയാല്‍  മതി .... "

ഒരു ആറര  ആയപ്പോള്‍ , തമ്പി ദേ  തംബീടെ  മുറിയില്‍ ... 

ഞാ: "എന്തെടെയ്?? കഴിക്കാന്‍ സമയം ആയില്ലല്ലോ... പിന്നെ എന്തെടെയ് നേരത്തേ? "

തം: " ഓ.. ഞാന്‍ ഇങ്ങു പോന്നു.. അവള്‍ടെ കളി അത്ര പോര.. ഇപ്പൊ മറ്റേ വരുണും ആയി ninnu kalichu padikkuvaa.. "

ഞാ: "ഓ... "

രാത്രി food kazhikkaan poyappo...

ജോ: "തംബീ  .. പിള്ളേര്  കളി പഠിപ്പിച്ചെന്നു  കേട്ടല്ലോ... "

തമ്പി: "എന്ത്  കളി?? "

ജോ: "വരുണ്‍ പറഞ്ഞു.."

ഞാ: "കാര്യം  പറയെടെ ... "

ജോ: "അതോ .. കളി പഠിപ്പിച്ചോണ്ടിരിക്കുമ്പോ  മിന്നി  ഒരു ബാക്ക് ഹാന്‍ഡ്‌ സ്ലൈസ്  കളിച്ചപ്പോ , തമ്പി മിന്നീടെ കയ്യില്‍ പിടിച്ചു 'കണ്ടോ  കണ്ടോ ഇങ്ങനാണോ ബാക്ക് ഹാന്‍ഡ്‌ സ്ലൈസ് കളിക്കുന്നെ?' എന്നൊരു ചോദ്യം.. പിന്നെ അവള് അടിചെന്നോ.. തമ്പി തിരിച്ചു പോയെന്നോ.. എന്തൊക്കെയോ കേട്ടു..."

തമ്പി : "ഡേയ് ഇല്ലാത്ത കാര്യം ഒന്നും പറയരുത്.. അത് ഫോര്‍ ഹാന്‍ഡ്‌ ക്രോസ് കോര്‍ട്ട് ആയിരുന്നു... "

"കഥ വെറും സാങ്കല്‍പ്പികം മാത്രം... "


#IISc 3

പണ്ട് ഞാന്‍ പറഞ്ഞല്ലോ.. ഇവിടെ മലയാളികളെ തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥ ആണ്.. 

എന്റെയും തമ്പിയുടെയും ക്ലാസ്സിലുള്ള നിക്രി, പിന്നെ ബാലരാമപുരത്ത് നിന്നും ശുഭജിത്ത്, വാനപ്രസ്ഥം ബിബിന്‍, ആഷ്കിയുടെ പാര്‍ടി സുഹൃത്ത്‌ സഖാവ് കിഷ്ക്കു.. അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്... ക്ലാസുകള്‍ തുടങ്ങി... ഇവിടെ വിനോദങ്ങള്‍ക്ക് ഒരു കുറവും ഇല്ല... തമ്പി നീന്തല്‍ പഠിക്കാന്‍ പോയി തുടങ്ങി.. ബെന്സല് നട്ടാല് നിവര്‍ക്കാനുള്ള മരുന്ന് തപ്പിയും, ഞാന്‍ നാരങ്ങ തപ്പിയും ഇറങ്ങി തുടങ്ങി.. പിന്നെ വായി നോട്ടം.. ഓരോരുത്തരും അവരവര്‍ക്ക് വേണ്ട ഓരോന്നിനെ തിരഞ്ഞെടുത്തു നോട്ടം തുടങ്ങി.... തമ്പിക്ക് മൂക്കി , എനിക്ക് പ്രസിഡന്റ്‌, ബെന്സലിനു നിസാര.. ജാമിനു  ജാനു.. അങ്ങനങ്ങനെ.. 

അങ്ങനെ വായിനോട്ടവും പടിതവുമായി കാലം കടന്നു പോകുന്ന സമയങ്ങള്‍... 

സ്വാതന്ത്ര്യ ദിനം , പരേഡിനു പോകാന്‍ കഴിയാത്തതും, സര്‍ദാരിന്റെം, ബെന്സലിന്റെം കൂടെ നോയമ്പ് മുറിക്കാന്‍ പോയതും, ബീഫ് കഴിക്കാനുള്ള യാത്രകളും, കഴിച്ചു കഴിട്ടു ഉള്ള ഓട്ടങ്ങളും, എല്ലാം നല്ല കുറെ ഓര്‍മ്മകള്‍ മാത്രം....