ഇവിടെ കോളേജിലെ ഒരു പതിവാണ് എഫ് ബ്ലോക്കിന്റെ മുന്നില്‍ പോയി നിന്ന് കൂട്ടമായി വാചകമടിക്കുക എന്നത്.. ഒരു ആറേഴു പേരുണ്ടാകും സ്ഥിരം.. "സിനിമ ഡയലോഗ്-കള്‍ക്ക് മനുഷ്യ ജീവിതത്തിലെ സാധ്യതകള്‍" ഇതായിരിക്കും സ്ഥിരം സംസാര വിഷയം...
അങ്ങനെ ഒരിക്കല്‍.. വാചകമടി തകര്‍ത്തു നടക്കുന്നു... വിഷയം പതിവ് പോലെ വായി നോട്ടം തന്നെ.. ജാം ജാനൂന്റെ കാര്യം പറയുന്നു... തര്‍ക്കം വളരെ ഉച്ചത്തില്‍ നടക്കുന്നു...
ഞാ: "അയ്യേ.. നീ എന്തോന്നെടെ.. ഞാന്‍ പ്രസിഡന്റിനെ നോക്കുന്ന കണ്ടില്ലേ.. കൂടെ ഉള്ള ആ തടിയനെ കണ്ടിട്ട് ഞാന്‍ മാറിയാ.. ഇല്ലല്ലോ.. അതാണ് ധൈര്യം.. ഇനി അവന് തല്ലാന്‍ വന്നാല്‍ കൂടെ റിയോ-യും, സര്‍ദാരും ഉണ്ടല്ലോ.. "
സര്: " അങ്ങനെ അവന് എന്നെ തല്ലും എന്ന് ഉറപ്പായാല്‍ ഞാന്‍ പ്രസിഡന്റിനു ഒരു ഉമ്മ കൊടുക്കും.. ചുമ്മാ കൊള്ളണ്ടല്ലോ.. "
തമ്പി : "നിങ്ങള്‍ ധൈര്യമായി പോ.. ഞങ്ങള്‍ പുറകില്‍ ഉണ്ടാകും... "
ഞാ: "അത് വേണ്ട.. ഓടുമ്പോ ഞങ്ങള്‍ ബാക്കില്‍ ആകും ...നിങ്ങള്‍ മുമ്പില്‍ പോ.. ഞാന്‍ അപ്പൊ ഒരു ഡയലോഗ് ഇടും.. "ധൈര്യം ഉണ്ടേല്‍ എന്റെ പിള്ളേരെ തോല്പ്പിക്കെടാ" എന്ന്... അതില്‍ അവന് വീഴും.. "
തമ്പി: "വീണില്ലെങ്കില്‍??? "
ഞാ: "എങ്കില്‍.. ഓടി രെക്ഷപ്പെടാന്‍ ടൈം കിട്ടുമല്ലോ.."
എന്നിട്ട് ഉച്ചത്തില്‍... "ഡേയ് ജാമേ.. കണ്ടാ.. ഇത് പോലെ ധൈര്യം വേണം... ഫൈറ്റ് ചെയ്യണം.. മരണം വരെ ഫൈറ്റ് ചെയ്യണം.. " എന്ന്നിട്ടു കൈ കൊണ്ട് ജഗദീഷ് കാണിച്ച പോലെ ഒരു ആംഗ്യവും..
പെട്ടെന്ന് മുന്നില്‍ തലേക്കെട്ടുള്ള ഒരു രൂപം.. ബാക്കി ഉള്ളവന്മാര് സൈലന്റ്.. ഞാന്‍ മാത്രം.. കൈ പൊക്കി വാള്‍പയറ്റു.. മുന്നില്‍ ഒരു ഉഗ്രന്‍ സിങ്ങ്..
ഒരു സിങ്ങ് ... എട്ടു മലയാളീസ്... ഓടിയാലോ..
സിംഗ് : "വാട്ട് ഈസ് ദി നോയിസ് ഹിയര്‍.."
മലയാളീസ് തുപ്പല് ഇറക്കി...
സിങ്ങ് എല്ലാരേം ഒന്ന് നോക്കി.. എന്നിട്ട് എന്നോട്.. "വിച്ച് ബ്ലോക്ക് ആര് യു ??"
"ഞാന്‍ ബ്ലോക്ക് അല്ല.. വാര്‍ഡ് ആണ്.. പേരൂര്‍ക്കട വാര്‍ഡ് .. അതോ കവടിയാര്‍ പഞ്ചായത്താണാ?? " എന്നൊക്കെ മനസ്സില്‍ മറുപടി വന്നെങ്കിലും പുറത്തു വന്നത് ഇത്ര മാത്രം..
"ഈ "..
സിങ്ങ് : "വാട്ട് എബൌട്ട് യു ??"
റിയോ : "പി.."
സിങ്ങ് : "യു? "
തമ്പി : "എഫ് "
ജോണി : "ഈ"
സര്‍ദാര്‍: "എഫ്"
പഴനീത്: "എഫ്"
എല്ലാരും അവരവരുടെ ബ്ലോക്കും, വിലാസവും എല്ലാം പറഞ്ഞു കൊടുത്തു.. സിങ്ങ് റിയോ-യോട് "ഡു യു വാണ്ട് കമ്പനി ടു ഗോ ടു യുവര്‍ ഹോസ്റ്റല്‍ .. ഐ കാന്‍ ഗിവ് യു കമ്പനി.. "
റിയോ : "നോ... "
സിങ്ങ് വീണ്ടും എല്ലാരേം നോക്കി.. എന്നിട്ട് ജോണിയോട്
"ഗോ ടു യുവര്‍ ഹോസ്റ്റല്‍.."
ജോണി : "നോ ഐ വില്‍ നോട്ട്.."
സിങ്ങ് ചെറഞ്ഞു കൊണ്ട് : "നോ.. യു ഗോ നോ.. "
ജോണി : "ഇല്ല ഞാന്‍ പോവൂല.. ഐ വോണ്ട് .. ഇല്ല.. "
ഉടനെ പഴനീത് ചാടി വീണു സിങ്ങിനേം കൊണ്ട് പുള്ളീടെ മുറിയിലേക്ക് പോയി..
സിങ്ങ് പോയതും..
തമ്പി : "എനിക്ക് ചൊറിഞ്ഞോണ്ട് വന്നു.. അങ്ങനെ പറയേണ്ട കാര്യം ഒന്നും ഇല്ലാരുന്നു..."
സര്‍ദാര്‍ : "ഒരു ഒറ്റ ഇടി വച്ച് കൊടുത്തേനെ ഞാന്‍.. "
റിയോ : "കൊടുക്കാതെന്തു? "
സര്‍ദാര്‍ : "ഞാന്‍ കരുതി നിങ്ങള്‍ പ്രതികരിക്കും എന്ന്.. "
ഞാ: "നിങ്ങള്‍ എന്തോക്കെയാടെ ഈ പറയുന്നേ?? "
തമ്പി : "നീ ഒന്നും പറയണ്ട.. അങ്ങേരു ചോദിച്ചപ്പോ തത്ത പറയുമ്പോ എല്ലാം പറഞ്ഞു കൊടുത്തില്ലേ.. "
ഞാ: "അതിനെന്തു?? അങ്ങേരു ഹോസ്റ്റല്‍ ബ്ലോസിന്റെ കണക്കെടുക്കാന്‍ വന്ന ഹോസ്റ്റല്‍ ഓഫീസിലെ ആളല്ലേ?? "
തമ്പി : "ഓ തന്നെ.. പാതി രാത്രിക്കല്ലേ കണക്കെടുപ്പ്.. "
ഞാ: "എന്നിട്ട് ഞാന്‍ ഒന്നും പറഞ്ഞില്ലേ?? ചെയ്.. പോയി രണ്ടു വര്‍ത്തമാനം പറഞ്ഞിട്ട് വരാം.. "
ഒന്ന് ആലോചിച്ചിട്ട്... "അല്ലെങ്കി വേണ്ട.. നാളെ രാവിലെ പറയാം.. ഇത് രാത്രി ആയില്ലേ..."
അങ്ങനെ ഓരോന്ന് പറഞ്ഞു എല്ലാരും സിംഗിന്റെ മുറിയുടെ അടുത്ത് നിന്നും മുങ്ങി...
അടുത്ത ദിവസം രാവിലെ.. സിംഗ് കാണാതെ തംബീടെ മുറിയില്‍ ബാഗും വെച്ച് മെസ്സില്‍ പോയി ഫുഡ്-ഉം കഴിച്ചു.. വീണ്ടും ഒളിച്ചു വന്നു ബാഗും എടുത്തു ക്ലാസ്സില്‍ എത്തി...
സര്‍ദാര്‍ : "രാവിലെ സിംഗിനെ കണ്ടു സംസാരിച്ചോ?? "
ഞാ: "പിന്നില്ലാതേ.. അങ്ങേരു ഒരു പാവമാടെ.. ഇന്നലെ എന്തോ മനോ വൈക്ലബ്യം കാരണം ചൂടായിപ്പോയതല്ലേ.. ഇന്ന് എന്നെ കണ്ടതും ഒരേ കരച്ചില്.. 'സര്-ഇനെ കണ്ടില്ല.. ഞാന്‍ ആളറിയാതെ ചെയ്തു പോയതാണ്.. ക്ഷമിക്കണം.. ഒന്നും മനസ്സില്‍ വെക്കരുത്.. ' എന്നൊക്കെ.. ഇങ്ങനേം ഉണ്ടോടെ സിങ്ങുമാര്.. അവനെ കുറിച്ചുള്ള എന്റെ അഭിപ്രായം അത്രേം പോയി.. ചെയ്.. "
ഉച്ചക്ക് ക്ലാസും കഴിഞ്ഞു ഞാനും സര്‍ദാരും കൂടി വരുന്ന വഴി.. ദേ മുമ്പില്‍ സിങ്ങ് ... ഇതിപ്പോ ഓടാനും വയ്യല്ലോ... പുള്ളി നേരെ നടന്നു എന്റെ അടുത്ത് വന്നു..
സിങ്ങ് : "ഐ അം റിയലി സോറി യാര്... ഐ ഷുഡ് നോട്ട് ഹാവ് ഷൌട്ടെട് അറ്റ് യു.. "
മനസ്സില്‍ "ഇങ്ങേര്‍ക്കെന്തു വട്ടായാ..???"
ഞാ: "ഇത് ഓക്കേ യാര്.. നോ പ്രോബ്ലം.. " എന്നും പറഞു ഒരു കൈയും കൊടുത്തു വിട്ടു..
സര്‍ദാര്‍: "നിങ്ങള്‍ എന്തോന്ന് ഇംഗ്ലീഷില്‍ സംസാരിച്ചേ? "
ഞാ: "ങേ? അതാ? അവന് പിന്നേം പിന്നേം സോറി പറയുവാ.. ഞാന്‍ അവനെ തല്ലല്ലെന്നു.. ഞാന്‍ പറഞ്ഞു ഇന്നലെ രാത്രി ആയോണ്ട് അവന് രേക്ഷപ്പെട്ടതാ എന്ന്.. രാവിലെ എങ്ങാനും ആയിരുന്നേല്‍ കാണാരുന്നു എന്ന്.. പുള്ളി ഒരു സോറിയും കൂടെ പറഞ്ഞു സ്ഥലം വിട്ടു.. "
ഹോസ്റ്റലില്‍ എത്തിയപ്പോള്‍..
തമ്പി : "ഡേയ്.. ഞാന്‍ സിംഗിനെ പോയി കണ്ടു പറഞ്ഞു .. ഇന്നലെ ചെയ്തത് ഒട്ടും ശെരിയായില്ല എന്ന്.. പുള്ളി സോറി-ഉം പറഞ്ഞു ഇപ്പൊ പോയെ ഉള്ളൂ.. "
"ഓ .. അപ്പൊ അതാണ് കാര്യം... "
ഞാന്‍: "എന്നേം കണ്ടു ഒരേ സോറി.. കാലു പിടിക്കാന്‍ ഒക്കെ പോയി... ഞാന്‍ സമാധാനിപ്പിച്ചു.. ഇവനെയൊക്കെ എന്ത് ചെയ്യാന്‍?? നമ്മള് ആണുങ്ങളുടെ വെല കളയാന്‍... ദേ സര്‍ദാരിനോട് ചോദിച്ചു നോക്ക്.. അവനും കണ്ടു.. "
സര്‍ദാര്‍: "ഒള്ളതാ... "
ഞാ: "നമുക്കങ്ങോട്ടു മാറി നിന്നും സംസാരിക്കാം..ഒന്നും ഉണ്ടായിട്ടല്ല.. സിങ്ങ് ചെലപ്പോ തിരിച്ചു വന്നാലോ.. എന്നിട്ട് നമ്മള് ഒച്ചയുണ്ടാക്കണം... അവന് ചൂടാവണം.. പിന്നെ അവന് സോറി പറയണം.. എന്തിനു വെറുതേ?? ആണുങ്ങള് കരയുന്നത് കാണാന്‍ നല്ല ബോര് ആണ് ... "
തമ്പി : "നീയാ?? അവനാ??? "
bolo singh ki jay........
ReplyDeletenice one .. enne hero aakiyathu enikkishtappettu :P
ReplyDeleteGood one.....
ReplyDelete