Wednesday, July 25, 2012

കറുത്ത പടയാളി

"ഏതാവനാടാ രാവിലെ വാതില് ചവിട്ടീ പോളിക്കുന്നെ? അതി രാവിലെ ഒന്നാസ്വദിച്ചു ഉറങ്ങാനും സമ്മതിക്കൂലെ??"

"പത്തു മണിക്കാണോടാ  നിന്റെ വെളുപ്പാന്‍ കാലം.. എഴിയെടാ!!" അപ്പുറത്ത് നിന്നും ബെന്‍സ് ആണ്.. കണ്ണില്‍ ചോര ഇല്ലാത്തവനാ വാതില്‍ ചവിട്ടിപ്പോളിക്കും.. "ഡേയ് കുറ്റിക്ക്  ഒരു ഉടക്ക്.. ഒരു മിനിറ്റ്.. ഞാന്‍ ഒന്ന് ശേരിയാക്കട്ടു "..

"എന്തെടെയ് കാര്യം??? "
"തമ്പിക്ക് Dark Knight Rises ഇന് പോണോന്നു വലിയ നിര്‍ബന്ധം .. ഒരു പത്തു പന്ത്രണ്ടു പേര്‍ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്.. വേഗം വാ ബുക്ക്‌ ചെയ്യാം... "

അങ്ങനെ ബുക്കിങ്ങിനു  വേണ്ടി ബെന്‍സിന്റെ മുറിയില്‍ എത്തി ...
ബെന്‍സ്: "ആച്ചുച്  മാത്രം വരില്ല.. ബാക്കി എല്ലാം റെഡി ആക്കീട്ടുണ്ട്.. നീ അവനെ ഒന്ന് വിളി.."

ഫോണ്‍ വിളിച്ചു.. അച്ചു ഫോണ്‍ എടുത്തു.
അച്ചു : "എന്താടാ "
ഞാന്‍: "ഡേയ്.. നീ ഈ ഉര്‍വശി തിയറ്റര്‍സ്.. ഉര്‍വശി തിയറ്റര്‍സ്.. എന്ന് കേട്ടിട്ടുണ്ടോ?? "
"വെളുപ്പാങ്കാലത്ത് സിനിമ ഡയലോഗ്  പറയാന്‍ വിളിച്ചതാണാ ??? പല്ല് തേക്കാനും സമ്മതിക്കൂലെ ??"
"അതല്ലെടെ.. ലാല്‍ ബാഗിന്റെ അടുത്തുള്ള ഉര്‍വശി തിയറ്റര്‍ .. അതിനെക്കുറിച്ചറിയോ എന്നാ.. ഊക്കന്‍ തിയ്യറ്റര്‍ ആടെ. ശബ്ദം ഒക്കെ സൂപ്പര്‍.. സീറ്റ്‌ ഒക്കെ ഉണ്ടല്ലോ ഇരുന്നു വിറയ്ക്കും .. "
"വിറയല്‍ ആണേല്‍  ഒരു പാരസെറ്റമോള്‍ കൊട്.."
"ഡേയ് , കാര്യം പറയണേന്‍റെഡേല്‍ വളുപ്പടിക്കല്ലേ !!!"
"ഞാന്‍ ഇല്ലെടാ!!"
"ങേ? ... മം..  ഡേയ്.. മാന്നാര്‍ മത്തായി സ്പീക്കിംഗ് ഇന്‍റ  ഷൂട്ടിംഗ് അവിടെ വെച്ചായിരുന്നു .. നാളെ അതിന്റെ 25-ആം  വാര്‍ഷികമാ.. വാണി വിശ്വനാഥ്-ഇന്റെ  കൂടെ നിന്ന് ഫോട്ടോ എടുക്കാം..."
"ഏതു  പടമാന്നാ പറഞ്ഞെ? ഡാര്‍ക്ക്‌ നൈറ്റ്‌ ആണാ? എന്നാല്‍ മാത്രം വരാം...ഞാന്‍ ഒരു നോളന്‍  ഫാന്‍ ആയിപ്പോയെടെ...അതോണ്ട് മാത്രം "


"ഡേയ് ബെന്സൂ.. അവനും ബുക്ക്‌ ചെയ്തോ.."


അങ്ങനെ തിയറ്ററില്‍ എത്തി..

"ഡേയ്.. ഡാര്‍ക്ക്‌  നൈറ്റ്‌-ആ??  രാവിലെ ഷോ ഉണ്ടാവോ??"
"ചളു  അടിക്കാതെടെയ്.."
"ശെടാ ഞാന്‍ ഒരെണ്ണം അടിചോട്ടെടാ.. ഈ ഡയലോഗ് ഇനി അടിക്കാന്‍ ഒക്കോ??"

അച്ചു: "ശേ.. വാണി വരും എന്ന് പറഞ്ഞിരുന്നു... "
നിക്രി: "ഏതു  വാണി ??"
ബെന്‍സു  ചാടിക്കേറി.. : "വാണി വിശ്വനാഥ് !! സിനിമ തീരുമ്പോ വരും.. ഉച്ചക്കാ!!!"

നിക്രി: "ഇപ്പൊ വരാം.. ഞാന്‍ വന്നിട്ടേ കേറാവൂ .. "
"എവിടപ്പോണ്?"
"ചെറിയ പോണ്ടസിന്റെ  ഒരു കൂട് പൌഡര്‍ വാങ്ങിക്കട്ടെ.. ഇന്ന് വെയില് കൂടുതലാ.. വെയര്‍ക്കും..."

അങ്ങനെ തിയറ്ററില്‍ കേറി..
എന്റെ അടുത്ത് സര്‍ദാര്‍...  "ഭഗവാനെ ഇവന് ഇംഗ്ലീഷ് അറിഞ്ഞൂടല്ലോ.. മേനക്കെടാകോ?  പ്രശാന്തിന കണ്ട എനിക്ക് ഇതൊക്കെ എന്ത്!!!"

സിനിമ തുടങ്ങി...

സര്‍ദാര്‍: "അവരെന്തോന്നീ പറയണത്?"
ഞാ: "ഡേയ് ബെയ്നിനെ എങ്ങനെ കൊല്ലണമെന്ന് ആലോചിക്കുവാ.."
സര്‍ദാ : "നായകനെ കൊന്നാല്‍ പടം തീരൂലെ?"
ഞ: "അയ്യോടെ .. നായകന്‍ വെയ്ന്‍ .. വില്ലന്‍ ബെയ്ന്‍.. വില്ലനെ കൊല്ലണ കാര്യമാടെ പറയുന്നത്.."
സര്‍ദാ: "അങ്ങനെ പറ.. അതല്ലേ ഞാന്‍ നോക്കുന്നെ.. അല്ലെങ്കി പിന്നെ എന്തോന്ന് കഥ.. "
ഞ: "ഉം.."

സര്‍ദാ: "ദോ.. ദോ.. പിന്നേം എന്തോ പറഞ്ഞു.. "
ഞാ: "ശ്രദ്ധിച്ചിരിയെടെ.. "
സര്‍ദാ: "ഇത് ബ്രിട്ടീഷ്‌ ഇംഗ്ലീഷ് ആണാ??"
ഞാ: "ആണെങ്കി?"
സര്‍ദാ: "അതല്ലേ എനിക്ക് മനസ്സിലാവാത്തേ ... എനിക്കീ അമേരിക്കന്‍ ഇംഗ്ലീഷ് മാത്രേ അറിയൂ... ഡെസ്പ് !!"
ഞാ: "എന്നാലിത് അമേരിക്കന്‍ ഇംഗ്ലീഷ് ആണ്  , കെട്ടാ?"
സര്‍ദാ: "പടച്ചോനെ.. ഞാന്‍ ഇത് ബ്രിട്ടീഷ്‌ ആണെന്നും പറഞ്ഞല്ലേ മനസ്സിലാക്കാതെ ഇരുന്നെ.. അമേരിക്കന്‍ ആണെന്ന് നേരത്തേ പറഞ്ഞു തുലചൂടായിരുന്നോ.. പടത്തിന്‍റെ അര മണിക്കൂര്‍  കളഞ്ഞപ്പോ ഹാപ്പി ആയല്ലോ.. ഹും..!!"
ഞാ: "ശെടാ!! ഇതെന്തൊരു പുകില്.."

അങ്ങനെ ഇടവേള എത്തി..
അടുത്തിരുന്നു ബ്രനോട് ..

ഞാന്‍  : "ബെയ്ന്‍ ഉടനെ ചാകുമായിരിക്കും .."
ബ്രന്‍ : "നായകന്‍ ചാകോ ??"
പറഞ്ഞു തീരേണ്ട താമസം സര്‍ദാ : "അയ്യോടെ .. നായകന്‍ വെയ്ന്‍ .. വില്ലന്‍ ബെയ്ന്‍.. വില്ലന്‍ ചാകുന്ന കാര്യമാടെ പറയുന്നത്.."

"ശെടാ.. ഇനി ഇവന്‍ കാര്യമായിട്ട് പറഞ്ഞതായിരിക്കോ?? ഇവന് അമേരിക്കന്‍ മനസ്സിലാകോ??"

പുറകില്‍ നിന്നും തമ്പി : "ഡേയ് നായികയെ പറ്റിയുള്ള അഭിപ്രായം എന്താ?"
ബ്രന്‍: "വന്‍ !!.. കഴിഞ്ഞ സീനില്‍... സൂപ്പര്‍ .."
തമ്പി : "അതല്ലെടെ.. മുതുകില്‍ കണ്ടാ..."
ബ്രാന്‍: "ഉം.. മുതുകൊന്നും ഒരു രക്ഷ  ഇല്ല.. ഉഗ്രന്‍ "
തമ്പി : "ഡാ.. പുല്ലേ .. അവള് നായകന് സപ്പോര്‍ട്ട് ആണോ അതോ കള്ളി ആണോ എന്ന്... അവളുടെ മുതുകില്‍ ഒരു പാടുണ്ടായിരുന്നെടെ."
ബ്രന്‍ : "അത് കൊച്ചിലെ സൈക്കിള്‍-ഇല്‍  നിന്ന് വല്ലോം വീണതായിരിക്കും .. ഹാ  ഹാ... " ഒരു തമാശ പറഞ്ഞ സംതൃപ്തിയോടെ ബ്രാന്‍ ചരിഞ്ഞു.. തമ്പിക്കും വയറു നിറഞ്ഞു..

സിനിമ  ഒരു നടപടിയില്ലാത്ത പടം.. എല്ലാര്‍ക്കും നല്ല അഭിപ്രായം.. കഥയെപ്പറ്റി തര്‍ക്കം.. വാഗ്വാദം .. അങ്ങനെ പുറത്തിറങ്ങി ഒന്ന് മുള്ളിയെച്ചും വരുമ്പോ, പടം കണ്ടു ഇറങ്ങുന്നവരൊക്കെ  കൂടി അവിടെയുള്ള കാറുകളുടെ കണ്ണാടികളില്‍ മുഖം നോക്കുന്നു.. മുടി ചീകുന്നു..

"ഡേയ്.. ബെന്സൂ.. എന്തെടെയ് കാര്യം??"
"അഞ്ഞൂറിനോട് ചോദീര് ..."

അഞ്ഞൂര്‍ : "വാണി വിശ്വനാഥ് വരുന്നുണ്ടത്രേ. ബാറ്റ്മാന്‍ പടങ്ങളുടെ ഇന്ത്യയിലെ ബ്രാന്‍ഡ്‌  അംബാസിഡര്‍ അവരാണെന്ന്.. ഒരു ഓട്ടോഗ്രാഫും മേടിച്ചേ ഞങ്ങള്‍ വരുന്നുള്ളൂ... "

"പണി കിട്ടിയോ??? ബെന്സലുട്ടീ ... വിട്ടോടാ..."








Friday, July 6, 2012

Second Semester - By Plays - 1 ഡാ ചെക്കാ , ഒരു ജ്യൂസ്‌ !!

"ഡേയ്  ഡേയ്  തമ്പി വരുന്നുണ്ട്.. പേഴ്സ്  അകത്തു വെയ്യ് .. ഇല്ലങ്കി ഇപ്പൊ തുടങ്ങും.."
തമ്പി: " ഡാ ചെക്കാ ഒരു ജ്യൂസ്‌ മേടിച്ചു താ.."
നിക്കര്‍ : "അതെന്തിന്? "
തമ്പി: "വല്ലാത്ത  ദാഹം.. "
നിക്കര്‍ : "അതിനു വെള്ളം കുടിച്ചാല്‍ പോരെ?"

അങ്ങനെ തമ്പിയുടെ ജ്യൂസ്‌ കുടി പ്രശസ്തമായി തുടങ്ങി.. ഒരു ദിവസം മെസ്സില്‍ ..
ബെന്‍സു ഒരു തമാശ പറഞ്ഞു എല്ലാരും ചിരിച്ചു കഴിഞ്ഞപ്പോള്‍..

അഞ്ഞൂറ് : " എന്ത്  പറ്റി തമ്പി?? ചിരിയൊന്നും ഇല്ലേ??"
തമ്പി : "ഉം .."
ആഞ്ഞൂര്‍ : "ഉം - ഓ ?? "
തമ്പി  : "ഉം  .. ഉം "
അപ്പോള്‍ സര്‍ദാര്‍ വിളിച്ചു പറഞ്ഞു..
"അവന്‍ പൂളില്‍ ഒരു ഡൈവ്  അടിച്ചതാ.... പല്ല് പകുതി  അങ്ങ് പോയി.."
  ആരോ  ചോദിച്ചു  : "ഇവന്‍ ഇളിച്ചോണ്ടാണോ ഡൈവും ചെയ്യുന്നത് ??"
"എന്തായാലും ഇനി ..ജ്യൂസ്‌ ചോദിക്കില്ല .. വാ തുറക്കാതെ ജ്യൂസ്‌ എന്ന് പറയാനൊക്കില്ലല്ലോ ..."

അന്ന് വൈകുന്നേരം തമ്പി പോയി പല്ല് ഫില്‍ ചെയ്തു ..വന്നു.. രാത്രി ഭക്ഷണസമയത്ത്  

ഞാന്‍ : "എന്തെടെയ്  ആഷ്കീ , പേഴ്സ് ഒക്കെ എടുത്തോണ്ട്??? "
ആഷ്കീ : "ലവന്‍ പല്ല് പോട്ടിക്കിടക്കുവല്ലേ .. ആ ധൈര്യത്തിലാ സാധനോം എടുത്തു ഇറങ്ങിയേ.. പേഴ്സ് വെയില്‍ കണ്ടിട്ട് എത്ര നാളായെന്നറിയൊ?? "
ഞാന്‍ : "അതിനു അവന്‍ പല്ല് ഫില്‍ ചെയ്തല്ലോ.. "
ആഷ്കീ : "അമ്മച്ചീ ... രേക്ഷപ്പെടാന്‍ എന്തേലും ..വഴി.. നിന്റെ കയ്യില്‍ പേഴ്സ് ഉണ്ടോ?? "
ഞാന്‍:: ".ഇല്ല... എന്റെ പേഴ്സ് മരിച്ചു... "
കെട്ട പാതി കേള്‍ക്കാത്ത പാതി ആഷ്കി  ഓടി .. പേഴ്സ്--ഇനെ കൊല്ലാനായിരിക്കും.... കഴിച്ചു കഴിഞ്ഞു ബാക്കി ഉള്ളവര്‍ മെസ്സില്‍ ഇന്ന് വരാത്ത വനിതാരത്നങ്ങള്‍ ആരൊക്കെ എന്നാലോചിച്ചു നടക്കുമ്പോള്‍ പെട്ടെന്ന്  ജെഫ്രി .. "ദോണ്ടേ .. തമ്പി അദ്ദേഹം.... ഓടിക്കോ!!!"
സര്‍ദാര്‍ : "നില്ല് നില്ല്... ...ഓടാന്‍ വരട്ടെ .. അളിയന്റെ കയ്യില്‍ ഒരു ഗ്ലാസ്‌ ജ്യൂസ്‌ ഉണ്ട്.. "
ജോണി : "ഹഹ .. ലിയോ കളി കഴിഞ്ഞു വരുന്ന സമയം ആണ്  .. പാവം കുടുങ്ങി കാണും... "
ഞാന്‍ : "അല്ലല്ലോ... അത് നമ്മുടെ ആഷ്കി  അല്ലെ പേഴ്സ്--ഉം തുറന്നു പിടിച്ചു നില്‍ക്കുന്നെ... ഇവന്‍ അരമണിക്കൂര്‍ മുമ്പേ ഓടിയതാണല്ലോ... നേരെ ഇവന്റെ മുമ്പില്‍ തന്നെ ചെന്ന് പെട്ടല്ലോ.. ഹോ!!! അരമണിക്കൂര്‍ കൊണ്ട് എത്ര ജ്യൂസ്‌ കുടിച്ചു കാണും... ഈ വിധി എന്ന് പറയുന്ന സാധനം ഉണ്ടല്ലോ... അതിനെ നമുക്കൊരിക്കലും തടുക്കാനാകില്ല .. ..ശെരിക്കും  .. സത്യം!!! "

പറഞ്ഞു തീര്‍ന്നില്ല ,പിന്നില്‍ നിന്നൊരു ശബ്ദം... "എനിക്കൊരു ജ്യൂസ്‌ മേടിച്ചു തരാവോ???" .. നിക്രിയാണ് ..
"ഹെന്റമ്മേ ഇത് പകരോ???? കയ്യിലാകെ ഉണ്ടായിരുന്ന ഇരുപതിന്റെ നോട്ട്  കീറിയോ ????"

"ഈ വിധി എന്ന് പറയുന്ന സാധനം .ഉണ്ടല്ലോ... അതിനെ നമുക്കൊരിക്കലും തടുക്കാനാകില്ല .. ..ശെരിക്കും  .. സത്യം!!!"  ---- എനിക്കനുഭവം ഉണ്ട് .. അതാ!!



Sunday, May 6, 2012

Second Semester - Summary

Finally second semester has ended. When the semester started i was looking forward to another semester filled with fun, and  ... with those combined study sessions as well.. But on the day of registration , guide asked me to take a subjects which none of our group was taking. I ended up being the only guy from ECE dept to take a course in CSA. I am thankful to him for making me take those, as it ended up as one of the best courses i have taken in a while. Course work was hectic through out the sem. 

Lot of things happened. Did a miniproject. Got new room in NBH. Was able to live with 6 hour sleeps. Studied tough words like Martingales, Impossibility Theorem et al. Learned a bit of Table Tennis. Became a wonderful dancer, and great singer. Started acting in movies... Ok.. I went a little overboard.. But would you guys have believed it had i not given myself up? Well i could be all those things you know.. 

Well, i missed a lot of things too in this sem.. combined study session were one. I never had those philosophical talks with anyone this semester. I had a few walk with ashky but we didn't get philosophical like we did first semester . I couldn't write many blogs this sem, i never thought i would get that busy ever. And i kind of lost interest in the whole study thing towards the end (like NBM once said).. It was like Btech.. i just wanted the whole thing to end and go home.. probably i was too home sick.. may be the hectic nature of the whole thing got the better of me.. Thanks to my friends Anzu, amby, nikri,anjoor, safdar, ashky and all and all.. i was able to manage the whole thing... 

Ini Project.. enthu pukilaano aavo..... 

Saturday, March 24, 2012


അങ്ങനെ എനിക്കും  കിട്ടി  ഒരു  മുറി .. ജഗദീഷ്  പറഞ്ഞ  പോലെ  ‘തേങ്ങയില്‍  നിന്നും  വെട്ടിയെടുത്തത്  ’ഒന്നും  അല്ല.. ഇത്   കലക്കന്‍  ഒറിജിനല്‍ മുറി … ബാംഗ്ലൂര്‍  എത്തീട്ട്  4 വര്‍ഷം ആകാന്‍  പോകുന്നു .. ഇതിപ്പോഴാണ്   ആദ്യമായി  എനിക്കായി  ഒരു  മുറി  ഒറ്റയ്ക്ക്   കിട്ടുന്നത് .. ‘ഒറ്റക്കൊരു  മുറി ’ എന്റെ  സ്വപ്നം  ഒന്നും  അല്ലായിരുന്നു .. കത്തി  വെക്കാന്‍  ഒരാളില്ലേല്‍  എന്ത്         രസം?? രണ്ടു  വര്‍ഷം  എന്‍റെ  കത്തിയുടെ മൂര്‍ച്ച   അറിഞ്ഞത്   പാവം  അംബി  ആയിരുന്നു .. മുറിയില്‍  വെച്ച്   ഞങ്ങള്‍  അധികം  സംസാരിക്കാര്‍  ഒന്നും  ഇല്ലായിരുന്നു  എന്നാണെന്റെ  ഓര്‍മ.. വല്ലപ്പോഴും  ഇരുന്നു  കൊറേ  ചളു അടിക്കും .. പിന്നെ  അംബി  പറയും .. “ങാ!! ഇന്നത്തേക്ക്   മതി .. എനിക്ക്  ഒരു  സിനിമ  കാണണം …” പക്ഷെ  വളരെ  രേസമുള്ള ഒരുപാട് ഓര്‍മ്മകള്‍, അരിക്കരയിലും , മടിവാലയിലെയും , പിന്നെ  CBI-de വീട്ടിലെയും  ആ   മുറികളില്‍  ഉണ്ടായിട്ടുണ്ട് അംബി -ടെ  ‘MAN-U – COME ON!!’ വിളികളും , സിനിമ  തര്‍ക്കങ്ങളും ,അതുല്‍  ചെട്ടന്റെം  ജോഷിത്   ചെട്ടന്റെം  കൂടെ  ഉള്ള  കാരംസ്  കളികളും  ,ഫെടറര്‍ -നദാല്‍  മത്സരങ്ങളും , പിന്നെ  ഇടയ്ക്കു  നാട്ടില്‍  നിന്ന്   ‘ടീംസ് !!’ വരുമ്പോ  ഉള്ള  കറക്കങ്ങളും , രാത്രി  മുറി -യില്‍  ഇരുന്നുള്ള  വാചകമടികളും …

അംബി  പോയപ്പോള്‍  ഞങ്ങടെ  ആ  ഹാള്‍ എനിക്കൊറ്റക്ക് കിട്ടി.. എങ്കിലും  അത് എന്റെയും ഗോകുല്‍  ചേട്ടന്റെയും പൊതു റൂം പോലെ ആയിരുന്നു.. അപ്പോഴും  ഉണ്ടായിരുന്നു , ഇടയ്ക്കിടെ ഉള്ള  പിസ്സാ  കഴിപ്പും , ഗോകുല്‍  ചെട്ടനുമായുള്ള   പൊതു  ചര്‍ച്ചകളും,  വഴക്കുകൂടലുകളും , പിന്നെ  ഗേറ്റ്  പഠിത്തത്തിന്റെ സമയത്ത് ശ്യാമിന്റെം , അന്‍സലിന്റെ  കൂടെ  ഉള്ള  സിനിമ  കാണലുകളും , kfc ഫുഡ്‌  അടിയും , കത്തി  വെക്കലുകളും ..

ഇവിടെ  വന്നപ്പോള്‍  സിംഗിള്‍  റൂം  പ്രതീക്ഷിച്ചാണ് വന്നതെങ്കിലും, കിട്ടിയത്  ഡബിള്‍ .. സഹവാസിയുടെ  പേര്  satendra kumar.. ഹിന്ദിക്കാരന്‍  തേക്കോ  എന്ന്  പേടിയുണ്ടായിരുന്നു .. പക്ഷെ  ആശാന്‍  ഒരു  മാന്യന്‍  ആണ് . . ഞങ്ങള്‍  ചിലദിവസങ്ങള്‍  ഇരുന്നു  ജീവിതലക്ഷ്യങ്ങളും  മറ്റും  ഒക്കെ  ചര്‍ച്ച  ചെയ്യും (സംഭവം  ബോര്‍  ആണെന്ന്   തോന്നുന്നെങ്കില്‍ , നിങ്ങള്‍  അതിത്   വരെ  ചെയ്തിട്ടില്ലെന്ന്   അര്‍ഥം !!, ചെയ്തു  നോക്കൂ  .. രസമാണ് ) , രണ്ടു  പേരും  അങ്ങനെ  അധികം  സംസാരിക്കുന്ന   ടൈപ്പ്   അല്ലായിരുന്നു .. അവനെ  ഒരു  ‘FRIENDS’ ഭ്രാന്തന്‍  ആക്കിയതിന്റെ  ഉത്തരവാദിത്തം  ഞാന്‍  പൂര്‍ണമായി  ഏറ്റെടുക്കുന്നു  … അളിയന്   സിനിമകളെല്ലാം  കൊടുത്തു  വഷളാക്കി .. ഒരു  PhD എടുക്കണം  എന്നാണു  അളിയന്റെ  ആഗ്രഹം .. ബാക്കി   സിനിമകള്‍  കൂടെ  കൊടുക്കാം  ..അവനു  ആവശ്യം  വരും …

പുതിയ   മുറി  കൊള്ളാം .. കക്കൂസും  കുളിമുറിയും  ഇവിടെയും  പ്രശനമാണ്  വെള്ളമില്ലായ്മ   ഒരു  ബാധ   പോലെ എന്നെ  ഇവിടെയും  പിന്തുടരുന്നു .. ഇവനൊക്കെ  മോട്ടോര്‍   വെച്ച്  വെള്ളമടി ?? മനുഷ്യനെ  മെനക്കെടുത്താന്‍ ..  പിന്നെ  ബാല്‍കണി -ഇല്‍ നിന്ന്  ഫോണ്‍  ഉപയോഗിക്കുമ്പോള്‍  ഒരു  ‘rear window’ ഫീല്‍ ..  ഒരുപാട്  ജനാലകള്‍ .. ഒരുപാട്  ജീവിതങ്ങള്‍ .. രസമുള്ള  ഏര്‍പ്പാടാണ് …  പിന്നെ  ഒരു  ദിവസം  അല്ലെ  ആയുള്ളൂ .. എങ്ങനെ  പോകും  എന്ന്  കണ്ടറിയാം …  എല്ലാരും  അവരവരുടെ  ബാല്‍കണിയില്‍   നിന്നാല്‍  എനിക്ക്  അന്‍ സല്‍ , കെ വി ജി , അംബി  , എന്നിവരെ  കാണാന്‍  ഒക്കും …. വെറുതേ  പറഞ്ഞു  എന്നെ  ഉള്ളൂ …  പുറത്തു  കുറെ   തേനീച്ചകള്‍  കൂട്   കേട്ടുന്നതിന്റെ  തിരക്കിലാണ് .. എന്തായി  എന്ന്  നോക്കട്ടെ … :D