Friday, July 6, 2012

Second Semester - By Plays - 1 ഡാ ചെക്കാ , ഒരു ജ്യൂസ്‌ !!

"ഡേയ്  ഡേയ്  തമ്പി വരുന്നുണ്ട്.. പേഴ്സ്  അകത്തു വെയ്യ് .. ഇല്ലങ്കി ഇപ്പൊ തുടങ്ങും.."
തമ്പി: " ഡാ ചെക്കാ ഒരു ജ്യൂസ്‌ മേടിച്ചു താ.."
നിക്കര്‍ : "അതെന്തിന്? "
തമ്പി: "വല്ലാത്ത  ദാഹം.. "
നിക്കര്‍ : "അതിനു വെള്ളം കുടിച്ചാല്‍ പോരെ?"

അങ്ങനെ തമ്പിയുടെ ജ്യൂസ്‌ കുടി പ്രശസ്തമായി തുടങ്ങി.. ഒരു ദിവസം മെസ്സില്‍ ..
ബെന്‍സു ഒരു തമാശ പറഞ്ഞു എല്ലാരും ചിരിച്ചു കഴിഞ്ഞപ്പോള്‍..

അഞ്ഞൂറ് : " എന്ത്  പറ്റി തമ്പി?? ചിരിയൊന്നും ഇല്ലേ??"
തമ്പി : "ഉം .."
ആഞ്ഞൂര്‍ : "ഉം - ഓ ?? "
തമ്പി  : "ഉം  .. ഉം "
അപ്പോള്‍ സര്‍ദാര്‍ വിളിച്ചു പറഞ്ഞു..
"അവന്‍ പൂളില്‍ ഒരു ഡൈവ്  അടിച്ചതാ.... പല്ല് പകുതി  അങ്ങ് പോയി.."
  ആരോ  ചോദിച്ചു  : "ഇവന്‍ ഇളിച്ചോണ്ടാണോ ഡൈവും ചെയ്യുന്നത് ??"
"എന്തായാലും ഇനി ..ജ്യൂസ്‌ ചോദിക്കില്ല .. വാ തുറക്കാതെ ജ്യൂസ്‌ എന്ന് പറയാനൊക്കില്ലല്ലോ ..."

അന്ന് വൈകുന്നേരം തമ്പി പോയി പല്ല് ഫില്‍ ചെയ്തു ..വന്നു.. രാത്രി ഭക്ഷണസമയത്ത്  

ഞാന്‍ : "എന്തെടെയ്  ആഷ്കീ , പേഴ്സ് ഒക്കെ എടുത്തോണ്ട്??? "
ആഷ്കീ : "ലവന്‍ പല്ല് പോട്ടിക്കിടക്കുവല്ലേ .. ആ ധൈര്യത്തിലാ സാധനോം എടുത്തു ഇറങ്ങിയേ.. പേഴ്സ് വെയില്‍ കണ്ടിട്ട് എത്ര നാളായെന്നറിയൊ?? "
ഞാന്‍ : "അതിനു അവന്‍ പല്ല് ഫില്‍ ചെയ്തല്ലോ.. "
ആഷ്കീ : "അമ്മച്ചീ ... രേക്ഷപ്പെടാന്‍ എന്തേലും ..വഴി.. നിന്റെ കയ്യില്‍ പേഴ്സ് ഉണ്ടോ?? "
ഞാന്‍:: ".ഇല്ല... എന്റെ പേഴ്സ് മരിച്ചു... "
കെട്ട പാതി കേള്‍ക്കാത്ത പാതി ആഷ്കി  ഓടി .. പേഴ്സ്--ഇനെ കൊല്ലാനായിരിക്കും.... കഴിച്ചു കഴിഞ്ഞു ബാക്കി ഉള്ളവര്‍ മെസ്സില്‍ ഇന്ന് വരാത്ത വനിതാരത്നങ്ങള്‍ ആരൊക്കെ എന്നാലോചിച്ചു നടക്കുമ്പോള്‍ പെട്ടെന്ന്  ജെഫ്രി .. "ദോണ്ടേ .. തമ്പി അദ്ദേഹം.... ഓടിക്കോ!!!"
സര്‍ദാര്‍ : "നില്ല് നില്ല്... ...ഓടാന്‍ വരട്ടെ .. അളിയന്റെ കയ്യില്‍ ഒരു ഗ്ലാസ്‌ ജ്യൂസ്‌ ഉണ്ട്.. "
ജോണി : "ഹഹ .. ലിയോ കളി കഴിഞ്ഞു വരുന്ന സമയം ആണ്  .. പാവം കുടുങ്ങി കാണും... "
ഞാന്‍ : "അല്ലല്ലോ... അത് നമ്മുടെ ആഷ്കി  അല്ലെ പേഴ്സ്--ഉം തുറന്നു പിടിച്ചു നില്‍ക്കുന്നെ... ഇവന്‍ അരമണിക്കൂര്‍ മുമ്പേ ഓടിയതാണല്ലോ... നേരെ ഇവന്റെ മുമ്പില്‍ തന്നെ ചെന്ന് പെട്ടല്ലോ.. ഹോ!!! അരമണിക്കൂര്‍ കൊണ്ട് എത്ര ജ്യൂസ്‌ കുടിച്ചു കാണും... ഈ വിധി എന്ന് പറയുന്ന സാധനം ഉണ്ടല്ലോ... അതിനെ നമുക്കൊരിക്കലും തടുക്കാനാകില്ല .. ..ശെരിക്കും  .. സത്യം!!! "

പറഞ്ഞു തീര്‍ന്നില്ല ,പിന്നില്‍ നിന്നൊരു ശബ്ദം... "എനിക്കൊരു ജ്യൂസ്‌ മേടിച്ചു തരാവോ???" .. നിക്രിയാണ് ..
"ഹെന്റമ്മേ ഇത് പകരോ???? കയ്യിലാകെ ഉണ്ടായിരുന്ന ഇരുപതിന്റെ നോട്ട്  കീറിയോ ????"

"ഈ വിധി എന്ന് പറയുന്ന സാധനം .ഉണ്ടല്ലോ... അതിനെ നമുക്കൊരിക്കലും തടുക്കാനാകില്ല .. ..ശെരിക്കും  .. സത്യം!!!"  ---- എനിക്കനുഭവം ഉണ്ട് .. അതാ!!



3 comments:

  1. koolllaammm...like... +1...
    but aaara nikri.. makri yennnaayirunn vendi irunneyyy...

    ReplyDelete
  2. @anzu.. correct... maakriyaa avanu cherukaa... @nikhil ninakkavane ariyumaayirikkum alle?? pinne ninakkithokke fiction, anubhavastharkke vishamamariyoo.... oru juice medichu tharaavo???

    ReplyDelete